Kerala
എം വി ഗോവിന്ദന് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങി ജയിച്ച ആള്; വി ഡി സതീശന്
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയെ വിമര്‍ശിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്.
ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങി ജയിച്ച ആളാണ് എം വി ഗോവിന്ദനെന്നും ഇപ്പോള്‍ ആരോപണം ഉന്നയിക്കാന്‍ ഗോവിന്ദന് നാണമുണ്ടോയെന്നും സതീശന് ചോദിച്ചു. നാല് പതിറ്റാണ്ട് ജമാഅത്തെ ഇസ്ലാമി സിപിഐഎമ്മിനോടൊപ്പമായിരുന്നുവെന്നും വി ഡി സതീശന് പറഞ്ഞു.