Kerala
അച്ഛന്റെ ആഗ്രഹം നടക്കണം; പൊങ്കാലയിട്ട് വി ഡി സതീശന്റെ മകള്‍
തിരുവനന്തപുരം: അച്ഛന്റെ ആഗ്രഹങ്ങള്‍ നടക്കാനായി പൊങ്കാലയിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മകള്‍ ഉണ്ണിമായ. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിന്റെ മുമ്പിലാണ് വി ഡി സതീശന്റെ കുടുംബം ഇത്തവണ പൊങ്കാലയിട്ടത്.
രണ്ടാം തവണയാണ് പൊങ്കാലയിടുന്നതെന്നും അച്ഛന്റെ ആഗ്രഹങ്ങള്‍ നടക്കണമെന്നാണ് പ്രാര്‍ഥനയെന്നും മകള്‍ പറഞ്ഞു. മുഖ്യമന്ത്രിയാകണമെന്നല്ല, കോണ്‍ഗ്രസിന് നല്ല റിസല്‍ട്ട് ഉണ്ടാകണമെന്നാണ് അച്ഛന് ആഗ്രഹിക്കുന്നതെന്നും മകള്‍ പറഞ്ഞു.