Kerala
അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കുന്നതില്‍ എതിര്‍പ്പില്ല; പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കേന്ദ്രം പ്രഖ്യാപിച്ച അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ശ്രീധരന് മുന്നോട്ടുവെച്ച പദ്ധതിയെ കുറിച്ച് കേന്ദ്രത്തോട് പറഞ്ഞിരുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതിക്ക് അനുകൂലമായി ഡല്‍ഹിയില്‍ പറഞ്ഞുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ പദ്ധതിയെ താന്‍ അനുകൂലിക്കാന്‍ പാടില്ല, മുഖ്യമന്ത്രിക്ക് പറയാമെന്നാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
എല്‍ഡിഎഫിന് ഇപ്പോള്‍ ശ്രീധരനെ പിടിക്കുന്നില്ല, പണ്ട് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ശ്രീധരനെ കൊച്ചി മെട്രോയില്‍ നിന്ന് മാറ്റാന്‍ പോകുന്നുവെന്ന് പറഞ്ഞ് സമരം ചെയ്തവരാണ്, ഇപ്പോള്‍ ശ്രീധരനെ പിടിക്കുന്നില്ല. അന്ന് വ്യവസായി മന്ത്രി തന്നെ ഉണ്ടാക്കിയ കഥയാണ് ശ്രീധരനെ മാറ്റാന്‍ പോകുന്നുവെന്നത്. ഇപ്പോള്‍ ശ്രീധരനെ പിടിക്കുന്നില്ലെന്നും സതീശന് പരിഹസിച്ചു.