Kerala
വിഴിഞ്ഞം; ചടങ്ങില്‍ പങ്കെടുക്കില്ല; മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞെന്ന് വി ഡി സതീശന്‍
തിരുവനന്തപുരം: വിഴിഞ്ഞം കമ്മീഷനിങ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും പങ്കെടുക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അത് അവരുടെ തീരുമാനമാണ്.
അതില്‍ പരിഭവമോ പരാതിയോ ഇല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. വിഴിഞ്ഞം കമ്മീഷനിങ് സര്‍ക്കാരിന്റെ നാലാം വാര്‍ഷിക പരിപാടിയെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.
അങ്ങനെയെങ്കിലും ബിജെപിയും സിപിഐഎമ്മും ചേര്‍ന്നാണോ സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പ്രധാനമന്ത്രി അതിനാണോ വരുന്നതെന്ന് സംസ്ഥാന ബിജെപി നേതൃത്വം പറയട്ടെയെന്നും വി ഡി സതീശന്‍ പറഞ്ഞു.