Kerala
പിണറായി ഏറ്റവും കാപട്യം ഉള്ള നേതാവ്: വി ഡി സതീശൻ
കൊച്ചി: വികസന വിഷയങ്ങളില്‍ സംവാദമാകാം എന്ന മുഖ്യമന്ത്രിയുടെ മറുപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. അദ്ദേഹം പറയുന്ന സ്ഥലത്തും സമയത്തും സംവാദം ആകാം. 24 മണിക്കൂര്‍ മുന്‍പ് പറഞ്ഞാല്‍ മതി. നിയമസഭയില്‍ സര്‍ക്കാരിന് എതിരായി അതിശക്തമായി സംസാരിച്ചിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.
ഏറ്റവും അവസാനം ശബരിമല വിഷയത്തിലാണ് സമരം ചെയ്തത്. ലൈഫ് മിഷനെ കുറിച്ച് യമണ്ടന്‍ നുണ പറഞ്ഞത് മുഖ്യമന്ത്രിയാണ്. 4,43,000 വീടുകള്‍ പണിതതിന്റെ രേഖകള്‍ ഉണ്ട്. വെല്‍ഫയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണച്ചപ്പോള്‍ വര്‍ഗീയ വാദികളാണ് എന്ന് പറഞ്ഞവരാണ് സിപിഐഎം.
സിപിഐഎം എസ്ഡിപിഐയുടെ പിന്തുണയെ കുറിച്ച് മിണ്ടുന്നില്ല. എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് ധൈര്യം ഉണ്ടെങ്കില്‍ മുഖ്യമന്ത്രി പറയണമെന്നും വി ഡി സതീശൻ വെല്ലുവിളിച്ചു