Kerala
വി ഡി സതീശനെ വനവാസത്തിന് വിടാന്‍ സമ്മതിക്കില്ല’; ആ പേടി വേണ്ടെന്ന് പി കെ കുഞ്ഞാലികുട്ടി
മലപ്പുറം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വനവാസത്തിന് വിടാന്‍ സമ്മതിക്കില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.
ആ പേടി വേണ്ട. കഠിനമായ പ്രയത്‌നത്താല്‍ 2026 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ എത്തും. വി ഡി സതീശനേക്കാള്‍ ഇരിട്ടി ആത്മവിശ്വാസം മുസ്ലിം ലീഗിനുണ്ട്. അദ്ദേഹത്തെ വനവാസത്തിന് വിടാന്‍ അനുവദിക്കില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇന്ന് പാണക്കാട്ടെത്തി മുസ്ലിം ലീഗ് നേതാക്കളുമായി വി ഡി സതീശന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് പ്രതികരണം.