Kerala
ശിവന്‍കുട്ടിക്കെതിരായ പരാമര്‍ശം; വി ഡി സതീശന്റെ കോലം കത്തിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരായ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കോലം കത്തിച്ച് പ്രതിഷേധം. ഡിവൈഎഫ്ഐ ആണ് വി ഡി സതീശന്റെ കോലവുമായി സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
സെക്രട്ടറിയേറ്റിന് മുന്നില്‍വെച്ചാണ് വി ഡി സതീശന്റെ കോലം കത്തിച്ചത്. നിയമസഭയിലെ സാധനങ്ങള്‍ തല്ലിപ്പൊളിച്ച ഒരുത്തനാണ് കോണ്‍ഗ്രസുകാര്‍ക്ക് ക്ലാസെടുക്കുന്നതെന്നും ഇയാളൊക്കെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ സ്കൂളില്‍ പഠിക്കേണ്ട സ്ഥിതി നമ്മുടെ പിളേളര്ക്കുണ്ടായല്ലോയെന്നുമായിരുന്നു വി ഡി സതീശന് പറഞ്ഞ്.