Kerala

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍; മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്‌സ് ബോര്‍ഡ്

Posted on

വണ്ടൂര്‍: കെ സി വേണുഗോപാലിന്റെ വിശ്വസ്തന്‍ എ പി അനില്‍കുമാറിന്റെ മണ്ഡലത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്‌സ് ബോര്‍ഡ്. റിപ്പോർട്ടർ വാര്‍ത്തയ്ക്ക് പിന്നാലെ ഫ്ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. ആരാണ് നശിപ്പിച്ചതെന്ന് വ്യക്തമല്ല.

‘വി ഡി എസ് നയിക്കും, കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍’, എന്ന വാചകങ്ങളാണ് ഫ്ലക്‌സില്‍ ഉണ്ടായിരുന്നത്.

വണ്ടൂര്‍ ബൈപ്പാസ് റോഡിലും പൂക്കളത്തുമാണ് ഫ്ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്. ഇന്നലെ തവനൂരിലും വി ഡി സതീശനെ പിന്തുണച്ച് ഫ്ലക്‌സ് സ്ഥാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version