Kerala

കൊ​ച്ചി മേ​യ​ർ: ഒ​രു നേ​താ​വും ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്ന് സ​തീ​ശ​ൻ

Posted on

കൊ​​​​​ച്ചി: കൊ​​​​​ച്ചി​​​​​യി​​​​​ൽ മേ​​​​​യ​​​​​റെ ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​തി​​​​​ൽ‌ താ​​​​​നോ ഏ​​​​​തെ​​​​​ങ്കി​​​​​ലും നേ​​​​​താ​​​​​ക്ക​​​​​ളോ ഇ​​​​​ട​​​​​പെ​​​​​ട്ടി​​​​​ട്ടി​​​​​ല്ലെ​​​​​ന്നു പ്ര​​​​​തി​​​​​പ​​​​​ക്ഷ നേ​​​​​താ​​​​​വ് വി.​​​​​ഡി. സ​​​​​തീ​​​​​ശ​​​​​ൻ. കെ​​​​​പി​​​​​സി​​​​​സി​​​​​യു​​​​​ടെ ന​​​​​ട​​​​​പ​​​​​ടി​​​​​ക്ര​​​​​മം അ​​​​​നു​​​​​സ​​​​​രി​​​​​ച്ചാ​​​​​ണു മേ​​​​​യ​​​​​റെ നി​​​​​ശ്ച​​​​​യി​​​​​ച്ച​​​​​ത്.

“കൊ​​​​​ച്ചി​​​​​യി​​​​​ല്‍ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ജ​​​​​യി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തു വ​​​​​രെ മാ​​​​​ത്ര​​​​​മേ ഞാ​​​​​ന്‍ അ​​​​​വി​​​​​ടെ ഇ​​​​​ട​​​​​പെ​​​​​ട്ടി​​​​​ട്ടു​​​​​ള്ളൂ. അ​​​​​തി​​​​​നു ശേ​​​​​ഷം ഇ​​​​​ട​​​​​പെ​​​​​ട്ടി​​​​​ല്ലെ​​​​​ന്ന​​​​​താ​​​​​ണ് എ​​​​​നി​​​​​ക്കെ​​​​​തി​​​​​രാ​​​​​യ പ​​​​​രാ​​​​​തി.

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്തും കൊ​​​​​ല്ല​​​​​ത്തും മാ​​​​​ത്ര​​​​​മാ​​​​​ണ് യു​​​​​ഡി​​​​​എ​​​​​ഫ് മേ​​​​​യ​​​​​ര്‍ സ്ഥാ​​​​​നാ​​​​​ര്‍​ഥി​​​​​ക​​​​​ളെ മു​​​​​ന്‍​കൂ​​​​​ട്ടി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്. മു​​​​​ന്‍​കൂ​​​​​ട്ടി പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കാ​​​​​ത്ത എ​​​​​ല്ലാ ത​​​​​ദ്ദേ​​​​​ശ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും കെ​​​​​പി​​​​​സി​​​​​സി സ​​​​​ര്‍​ക്കു​​​​​ല​​​​​ര്‍ ബാ​​​​​ധ​​​​​ക​​​​​മാ​​​​​ണ്. തൃ​​​​​ശൂ​​​​​രി​​​​​ലും കൗ​​​​​ണ്‍​സി​​​​​ല​​​​​ര്‍​മാ​​​​​രു​​​​​ടെ അ​​​​​ഭി​​​​​പ്രാ​​​​​യം ചോ​​​​​ദി​​​​​ച്ചാ​​​​​ണ് മേ​​​​​യ​​​​​റെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത​​​​​ത്. മു​​​​​ക​​​​​ളി​​​​​ല്‍നി​​​​​ന്ന് ആ​​​​​രെ​​​​​യും കെ​​​​​ട്ടി​​​​​യി​​​​​റ​​​​​ക്കി​​​​​യി​​​​​ട്ടി​​​​​ല്ല.

കെ​​​​​പി​​​​​സി​​​​​സി​​​​​യു​​​​​ടെ മാ​​​​​ന​​​​​ദ​​​​​ണ്ഡം പു​​​​​റ​​​​​ത്തു വ​​​​​രു​​​​​ന്ന​​​​​തി​​​​​നു മു​​​​​ന്പു ത​​​​​ന്നെ ചി​​​​​ല മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ള്‍ കൊ​​​​​ച്ചി​​​​​യി​​​​​ല്‍ മേ​​​​​യ​​​​​റെ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു. ഒ​​​​​രാ​​​​​ളെ മാ​​​​​ത്ര​​​​മേ മേ​​​​​യ​​​​​റാ​​​​​ക്കാ​​​​​നാ​​​​​കൂ.

ബി​​​​​ജെ​​​​​പി, സി​​​​​പി​​​​​എം, എ​​​​​സ്ഡി​​​​​പി​​​​​ഐ എ​​​​​ന്നീ ക​​​​​ക്ഷി​​​​​ക​​​​​ളി​​​​​ൽ ആ​​​​​രു​​​​​ടെ​​​​​യെ​​​​​ങ്കി​​​​​ലും പി​​​​​ന്തു​​​​​ണ​​​​​യി​​​​​ല്‍ ത​​​​​ദ്ദേ​​​​​ശ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​ധ്യ​​​​​ക്ഷ​​​​​രാ​​​​​യി ജ​​​​​യി​​​​​ച്ചാ​​​​​ല്‍ അ​​​​​പ്പോ​​​​​ള്‍ത്ത​​​​​ന്നെ രാ​​​​​ജി​​​​​വ​​​​​യ്ക്കാ​​​​​ൻ നി​​​​​ര്‍​ദേ​​​​​ശി​​​​​ച്ചി​​​​​ട്ടു​​​​ണ്ട്”- വി.​​​​​ഡി. സ​​​​​തീ​​​​​ശ​​​​​ൻ മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളോ​​​​​ടു വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version