Kerala
പതിനായിരക്കണക്കിന് വർഗീയ- തീവ്രവാദികളുള്ള സ്ഥലമായി കേരളം മാറുമല്ലോ: വി ഡി സതീശൻ
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും പി വി അന്‍വറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
അന്‍വറിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ‘നോ കമന്റ്‌സ്’ എന്ന് ആവര്‍ത്തിക്കുകയാണ് വി ഡി സതീശന്‍. കോണ്‍ഗ്രസ് എംപി ശശി തരൂരുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കിയില്ല.
ശശി തരൂര്‍ തന്നേക്കാള്‍ മുതിര്‍ന്നയാളാണെന്നും പാര്‍ട്ടി നേതൃത്വമാണ് അദ്ദേഹത്തിന്റെ വിഷയത്തില്‍ മറുപടി പറയേണ്ടതെന്നും വി ഡി സതീശന്‍ പറഞ്ഞു.