Kerala

സീറ്റിനായി വഴക്കിട്ടെന്ന വാര്‍ത്ത കേട്ട് ഞാനും കെസിയും ചിരിച്ചു: വിഡി സതീശന്‍

Posted on

തിരുവനന്തപുരം : കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ വേഗത്തിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 140 സ്ഥാനാര്‍ത്ഥികളെയും യുഡിഎഫ് തീരുമാനിച്ചു കഴിഞ്ഞു.

ഒരു അപസ്വരവും ഇല്ലാതെയാണ് സീറ്റു വിഭജനം യുഡിഎഫ് പൂര്‍ത്തിയാക്കിയത്. കേരള കോണ്‍ഗ്രസ് അടക്കം വിട്ടു വീഴ്ചകള്‍ ചെയ്തു. അക്ഷരാര്‍ത്ഥത്തില്‍ ടീം യുഡിഎഫ് ആയിട്ടാണ് പ്രവര്‍ത്തിച്ചതെന്ന് വിഡി സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ മൂന്നു ദിവസം എടുത്തു എന്നാണ് ഇപ്പോള്‍ വാര്‍ത്ത. പണ്ട് എത്ര ദിവസമാണ് എടുത്തിരുന്നത്?. തിരുവനന്തപുരത്ത് എകെജി സെന്ററില്‍ ഇരുന്ന് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതു പോലെയല്ല കോണ്‍ഗ്രസിനുള്ളിലെ പ്രൊസീജിയറെന്നും വിഡി സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version