Kerala

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

Posted on

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങള്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് തീരുമാനം എടുക്കാനാകില്ല.

ജനങ്ങള്‍ തെരഞ്ഞെടുത്ത് പാര്‍ലമെന്റില്‍ എത്തിയവര്‍ അസംബ്ലിയിലേക്ക് മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി കേന്ദ്രനേതൃത്വമാണ്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ പ്രാപ്തനായ ആളല്ല താനെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസിന്റെ എല്ലാ സ്ഥാനാര്‍ത്ഥികളെയും ഇന്നു തന്നെ തീരുമാനമെടുക്കും. വളരെ സ്മൂത്തായാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഞങ്ങളുടെ ഇടയിലുള്ള തര്‍ക്കം കൊണ്ടൊന്നുമല്ല സ്ഥാനാര്‍ത്ഥി പട്ടിക വൈകിയതെന്ന് മാധ്യമങ്ങള്‍ക്ക് അറിയാം. ഒരുകാലത്തും നടക്കാത്ത തരത്തിലുള്ള കലാപമാണ് കേരളത്തിലെ സിപിഎമ്മില്‍ നടക്കുന്നത്. എന്നിട്ടാണ് മൈക്രോസ്‌കോപ്പിക് ലെന്‍സുമായി ചിലര്‍ കോണ്‍ഗ്രസിനെ നോക്കി നടക്കുകയാണ്. ഇല്ലാത്ത കാര്യങ്ങള്‍ ആകാശത്തു നിന്നും പടച്ചുണ്ടാക്കുകയാണെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version