Kerala

വി ഡി സതീശന്‍റെ പറവൂരിലെ ഓഫീസിന് മുന്നിലും കെ സുധാകരനെ അനുകൂലിച്ച് ഫ്ളക്സ്

Posted on

കൊച്ചി: സീറ്റ് ചർച്ചകൾക്കിടെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ അനുകൂലിച്ച് ഫ്‌ളക്‌സുകള്‍.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പറവൂരിലെ ഓഫീസിനടുത്തും സുധാകരനെ അനുകൂലിച്ച് കൊണ്ട് ഫ്‌ളക്‌സുകള്‍ ഉയര്‍ന്നു. ഇടപ്പള്ളി, ആലുവ, മൂവാറ്റുപുഴ എന്നിവിടങ്ങളിലും സുധാകരന് അനുകൂലമായ ഫ്‌ളക്‌സുകള്‍ വെച്ചു.

എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനം ഉള്ളതിനാൽ കണ്ണൂരില്‍ സീറ്റ് നല്‍കണമെന്ന കെ സുധാകരന്‍റെ ആവശ്യത്തിൽ അന്തിമ തീരുമാനം ആയില്ല. കെ സുധാകരന്‍ ഇതിൽ അതൃപ്തി പ്രകടമാക്കിയിരുന്നു. പിന്നാലെയാണ് സുധാകരനെ അനുകൂലിച്ച് ഫ്‌ളക്‌സ് ഉയര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version