Kerala

മുഖ്യമന്ത്രിയുടെ ഓഫീസിൽ മാറ്റത്തിന് തുടക്കമിടും; വി ഡി സതീശൻ

Posted on

സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്കായി വിസ്മയങ്ങൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പുതിയ കേരളം ഉണ്ടാക്കുകയാണ് ലക്ഷ്യം. ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമമായ സെക്രട്ടറിയേറ്റ് ആയി നമ്മുടെ മാറ്റുക ആണ് ലക്ഷ്യം.

മുഖ്യമന്ത്രിയുടെ ഓഫീസിൽ മാറ്റത്തിനു തുടക്കമിടും. എത്ര രാത്രി ആയാലും തീർക്കാൻ പറ്റുന്ന മുഴുവൻ ഫയലുകളും തീർക്കും. അതിനുള്ള ക്രമീകരണങ്ങൾ ചെയ്യും. സിസ്റ്റമറ്റിക് ആയാൽ കാര്യമായ ജോലികൾ ജീവനക്കാർക്ക് ഉണ്ടാകില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.

അതേസമയം വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ​ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ അവതരിപ്പിച്ചു. യുഡിഎഫ് പ്രകടനപത്രികയിൽ വാ​ഗ്ദാനം നൽകിയ ഒട്ടുമിക്ക പദ്ധതികളും നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version