Kerala

കരിമണലില്‍ യൂ ടേണ്‍ ഇല്ല; നയം വ്യക്തമാക്കി മുഖ്യമന്ത്രി

Posted on

തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍. ഒന്നും സ്വകാര്യവല്‍ക്കരിക്കില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കി.

ബജറ്റില്‍ ഒരിടത്തും അതേക്കുറിച്ച് പറഞ്ഞിട്ടില്ല. ബജറ്റില്‍ ഇല്ലാത്ത കാര്യങ്ങളാണ് പുറത്തേ ചര്‍ച്ചയെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റിന്മേലുള്ള പൊതു ചര്‍ച്ചയില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

കരിമണല്‍ ഖനനത്തിലെ ആരോപണങ്ങളിലും വി ഡി സതീശന്‍ മറുപടി നല്‍കി. കരിമണല്‍ സ്വകാര്യവല്‍ക്കരിക്കാന്‍ പോകുന്നുവെന്ന് എവിടെയാണ് താന്‍ പറഞ്ഞതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ബജറ്റ് പ്രസംഗം വീണ്ടും വായിച്ചാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

‘ഇതില്‍ എവിടെയാണ് സ്വകാര്യവല്‍ക്കരണം. ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നു. യു ടേണ്‍ എടുക്കില്ല. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. കേന്ദ്രവും കേരളവും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്’, മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version