Kerala
വി.ഡി.സതീശൻ ഗുരുവായൂരിൽ വെണ്ണ കൊണ്ട് തുലാഭാരം നടത്തി
തൃശൂർ: മുഖ്യമന്ത്രി വി.ഡി.സതീശൻ ഗുരുവായൂർ ക്ഷേത്രത്തിൽ വെണ്ണ കൊണ്ട് തുലാഭാരം നടത്തി.
ഞായറാഴ്ച രാവിലെ ഏഴിന് എത്തിയ മുഖ്യമന്ത്രിയെ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായാണ് സതീശന് ഗുരുവായൂരിലെത്തിയത്. സോപാനത്തിനു മുന്പില് വെണ്ണയും കദളിപ്പഴവും സമര്‍പ്പിച്ചു. തുടർന്ന് റവന്യൂ മന്ത്രി എ.പി.അനില്‍കുമാറിന്റെ മകന്റെ വിവാഹ ചടങ്ങിലും പങ്കെടുത്തു.