Kerala

സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി; മുഖ്യമന്ത്രി

Posted on

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള ഫിലിം ഇൻഡസ്ട്രിയുടെ ആസ്ഥാനമാക്കി കൊച്ചിയെ മാറ്റണം. ഈ സർക്കാർ സിനിമാരംഗത്ത് കയ്യൊപ്പ് ചാർത്തുമെന്ന് വിഡി സതീശൻ പറഞ്ഞു. എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ ഏർപ്പെടുത്തിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജീവിതത്തിലെ ധന്യമായ മുഹൂർത്തത്തിലൂടെ കടന്നുപോകുന്നു. അധികാരത്തിന്റെ പത്രാസിൽ പെട്ടുപോയാൽ പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല. അതിനെ മറികടക്കാൻ കഴിയണം. മാറ്റമുണ്ടാക്കാൻ കഴിയും എന്ന് ആത്മവിശ്വാസം ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ധനകാര്യവകുപ്പ് ഏറ്റെടുത്തത് ഒരു വെല്ലുവിളിയായാണ്. കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയെ മെച്ചപ്പെടുത്തണം. സമ്പത്തിന്റെ നീതിപൂർവ്വമായ വിതരണം നടക്കും. ജനങ്ങളുടെ ജീവിതം നിലവാരത്തിൽ സാരമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version