Kerala
കേരള ബജറ്റ്; ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറയും, നികുതിയില്‍ ഇളവ്
തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാന്‍ നികുതി ഇളവ് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്.
പത്തുലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിലവില്‍ അഞ്ചു ശതമാനത്തില്‍ നിന്ന് മൂന്ന് ശതമാനമായി കുറച്ചു. 15 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിലവിലെ എട്ടു ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായി കുറയ്ക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന് ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.