Kerala

കേരളത്തിലെ ജടായു എർത്ത്‌സ് സെന്റർ സന്ദർശിക്കാൻ ഇന്ത്യയൊട്ടാകെയുള്ള സഞ്ചാരികൾ എത്തണമെന്ന് വി ഡി സതീശൻ സമൂഹമാധ്യമത്തിൽ കുറിച്ചു.

Posted on

തിരുവനന്തപുരം: നിതീഷ് തിവാരിയുടെ ചിത്രം ‘രാമായണ’യെ പ്രശംസിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ചിത്രത്തിലൂടെ ജടായുവിന്റെ വീരഗാഥ വീണ്ടും ഓർമിപ്പിക്കപ്പെടുകയാണെന്നും കേരളത്തിലെ ജടായു എർത്ത്‌സ് സെന്റർ സന്ദർശിക്കാൻ ഇന്ത്യയൊട്ടാകെയുള്ള സഞ്ചാരികൾ എത്തണമെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. പോരാട്ടത്തിന്റെയും ധീരതയുടെയും പ്രതീകമായ ജടായുവിന്റെ ഓർമകൾ വീണ്ടും ഉണർത്തുന്നതാണ് ചിത്രമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഇതിഹാസത്തിലെ ജടായുവിന്റെ ത്യാഗം നേരിട്ടറിയാൻ കൊല്ലം ചടയമംഗലത്തുള്ള ജടായു എർത്ത്‌സ് സെന്ററിലേക്ക് അദ്ദേഹം സഞ്ചാരികളെ ക്ഷണിച്ചു. ലോകത്തിലെ ഏറ്റവും വലിയ പക്ഷിശിൽപം സ്ഥിതി ചെയ്യുന്നത് കേരളത്തിലാണെന്നത് ഓരോ മലയാളിക്കും അഭിമാനകരമാണെന്നും മുഖ്യമന്ത്രി കുറിച്ചു. സിനിമയിലൂടെ ജടായുവിന്റെ വീരഗാഥ കണ്ടറിഞ്ഞവർ അത് നേരിട്ടറിയാൻ ‘ഗോഡ്സ് ഓൺ കൺട്രി’യിലേക്ക് എത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കേരള ടൂറിസം ടീമിനും ഈ സ്മാരകം യാഥാർഥ്യമാക്കാൻ ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ചവർക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു. വെള്ളിത്തിരയിൽ ഇതിഹാസം കണ്ടറിഞ്ഞ എല്ലാവരെയും ജടായുപാറയിലെത്തി അനുഭവിച്ചറിയാൻ ക്ഷണിക്കുന്നതായും അദ്ദേഹം കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version