Kerala

എല്‍ഡിഎഫ് തുടര്‍ഭരണം ഇടത് സഹയാത്രികര്‍ക്ക് പോലും വേണ്ട; വി ഡി സതീശന്‍

Posted on

കൊച്ചി: സംസ്ഥാനത്ത് എല്‍ഡിഎഫ് തുടര്‍ഭരണം ജനാധിപത്യത്തിന് നല്ലതല്ലെന്ന കവി സച്ചിദാനന്ദന്റെ വിമര്‍ശനത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇടതുസഹയാത്രികന്‍ തന്നെ ഇടതിന് തുടര്‍ഭരണം വേണ്ടെന്ന് പറയുന്നു. യുഡിഎഫ് പറയുന്ന കാര്യങ്ങള്‍ സച്ചിദാനന്ദന്‍ അടിവരയിട്ട് പറയുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു.

ഈ സര്‍ക്കാരിനോട് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍പ്പെട്ട നല്ല കമ്യൂണിസ്റ്റുകാര്‍ക്കും ഇടത് സഹയാത്രികര്‍ക്ക് പോലും താല്‍പര്യമില്ല. സിപിഎമ്മിന് ഉണ്ടായ അപചയത്തെക്കുറിച്ച് ഏറ്റവും ബോധവാന്‍മാര്‍ ഇടതുസഹയാത്രികരും നല്ല കമ്യൂണിസ്റ്റുകാരുമാണ്. അത് ശരിവയ്ക്കുന്നതാണ് സച്ചിദാനന്ദന്റെ വാക്കുകള്‍. എല്‍ഡിഎഫ് അധികാരത്തില്‍ വരരുതെന്നും ഇവര്‍ ഇടതുപക്ഷമല്ല, തീവ്ര വലതുപക്ഷമാണെന്നും സതീശന്‍ പറഞ്ഞു. കേരളത്തിന്റെ പൊതുവികാരമാണ് സച്ചിദാനന്ദന്‍ പങ്കുവച്ചതെന്നും സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version