Kerala
തൊലിക്കട്ടിക്കുള്ള സംസ്ഥാന അവാര്‍ഡ് എം വി ഗോവിന്ദന് കൊടുക്കണം: വി ഡി സതീശന്
മല്ലപ്പള്ളി: സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് തൊലിക്കട്ടിക്കുള്ള സംസ്ഥാന അവാര്‍ഡ് കൊടുക്കണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്.
ശബരിമല മോഷണത്തിന് ജയിലിലായ സിപിഐഎം നേതാവ് പദ്മകുമാറിനെയടക്കം സംരക്ഷിക്കുന്നതിനാണ് അവാര്‍ഡ് കൊടുക്കേണ്ടതെന്നാണ് സതീശന് പറഞ്ഞത്.
ചൊവ്വാഴ്ച വൈകിട്ട് മല്ലപ്പള്ളിയില്‍ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായിയുടെ പാഴ്വാക്കുകേട്ട് ഇടതുപക്ഷ സഹയാത്രികര്‍ പോലും ഇപ്പോള്‍ യുഡിഎഫ് അധികാരത്തിലെത്താന്‍ മനസാ ആഗ്രഹിക്കുകയാണെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
അഡ്വ. റെജി തോമസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ പ്രൊഫ. പി ജെ കുര്യന്, ആന്റോ ആന്റണി എംപി, ജോസഫ് എം പുതുശ്ശേരി, പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, കുഞ്ഞുകോശി പോള്‍, ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ഥികളായ ഡോ. ബിജു ടി ജോര്‍ജ്, സതീഷ് ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.