Kerala
പാര്‍ട്ടിയില്‍ ചേര്‍ക്കണമെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ നിരന്തരം ആവശ്യപ്പെട്ടിരുന്നു; വി ഡി സതീശൻ
തിരുവനന്തപുരം: പാര്‍ട്ടിയില്‍ ചേര്‍ക്കണമെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ നിരന്തരം ആവശ്യപ്പെട്ടിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പല തവണ സമീപിച്ചപ്പോളാണ് വിഷ്ണുപുരം ചന്ദ്രശേഖരൻ്റെ ആവശ്യം പരിഗണിച്ചതെന്നും അതനുസരിച്ചായിരുന്നു തീരുമാനമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
‘രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷണനുമായി വിഷ്ണുപുരം ചന്ദ്രശേഖരൻ ചര്‍ച്ച നടത്തിയിരുന്നു. കന്റോണ്‍മെന്റ് ഹൗസിലെത്തിയും കണ്ടു. ഘടകക്ഷിയാക്കണം എന്നതായിരുന്നു ആവശ്യം. അസോസിയേറ്റ് അംഗമാക്കിയതില്‍ അതൃപ്തി ഉണ്ടാകും. അവര്‍ വരുന്നില്ലെങ്കില്‍ വരണ്ട. തീരുമാനത്തില്‍ യുഡിഎഫ് നേതൃത്വത്തിന് വീഴ്ച്ച പറ്റിയിട്ടില്ല.’ വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.