Kerala
വയലാര്‍ അവാര്‍ഡ് ഇ.സന്തോഷ് കുമാറിന്
49ാത് വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. ഇ സന്തോഷ് കുമാറിന്റെ തപോമയിയുടെ അച്ഛന്‍ എന്ന കൃതിക്കാണ് പുരസ്‌കാരം.
ഒക്ടോബര്‍ 27 തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും. അഭയാര്‍ത്ഥി പാലായന പ്രശ്‌നങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയുന്ന നോവലാണ് തപോമയിയുടെ അച്ഛന്‍.
കിഴക്കന്‍ ബംഗാളില്‍ നിന്നുള്ള അഭയാര്‍ഥി കുടുംബത്തിന്റെ കഥ പറയുന്ന ഇ സന്തോഷ് കുമാറിന്റെ തപോമയിയുടെ അച്ഛനാണ് ഈ വര്‍ഷത്തെ വയലാര്‍ സാഹിത്യ പുരസ്‌കാരം. രാജ്യത്തെ അഭയാര്‍ഥി പാലായന പ്രശ്‌നങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്ത് വിലയിരുത്തപ്പെട്ട നോവല്‍ കൂടിയാണ് തപോമയിയുടെ അച്ഛന്‍.
ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്‍ നിര്‍മ്മിച്ച ഫലകവുമാണ് അവാര്‍ഡ്. ഈയടുത്തകാലത്ത് പുറത്തിറങ്ങിയതില്‍ പകരം വയ്ക്കാനില്ലാത്ത നോവലെന്ന രീതിയിലാണ് പുസ്തകത്തെ ജൂറിയ അംഗങ്ങള്‍ തിരഞ്ഞെടുത്തത്.