Kerala
വൈക്കത്ത് MDMA യുമായി യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ
കോട്ടയം: കോട്ടയം വൈക്കത്ത് എംഡിഎംഎയിമായി യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ.
ബെംഗളൂരു സ്വദേശി ആയ ഹോസന്ന, തമിഴ്നാട് സ്വദേശികൾ ആയ നിർമ്മൽ, കണ്ണൂർ സ്വദേശി അജയ് ശരൺ എന്നിവർ ആണ് പിടിയിൽ ആയത്.
ഒന്നര ഗ്രാം എംഎഡിഎംഎയും ഹാഷിഷ് ഓയിലും ഇവരിൽ നിന്ന് പിടിച്ചെടുത്തു. കർണാടക രജിസ്ട്രേഷൻ കാറിലാണ് പ്രതികൾ വൈക്കത്ത് എത്തിയത്.
ജില്ലാ ഡാൻസാഫ് ടീമും വൈക്കം പൊലീസ് ചേർന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. മൂന്നുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.