Kerala
വൈക്കത്ത് ആക്രികൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപിടിത്തം
കോട്ടയം വൈക്കം കൊച്ചുകവലയിൽ ആക്രിക്കടയിൽ വൻ തീപിടിത്തം. കളത്തിപ്പറമ്പിൽ നവാസ് എന്ന് വിളിക്കുന്ന ഷാനവാസിൻ്റ ഉടമസ്ഥതയിലുള്ള ഗോഡൗണിനാണ് തീപിടിച്ചത്. വൈക്കം, കടുത്തുരുത്തി, പിറവം എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്.
സമീപത്തെ പറമ്പിൽ നിന്നാണ് തീ പടർന്നതെന്നാണ് വിവരം. അതിവേഗത്തിൽ തീ പടർന്ന് പിടിക്കാൻ സാദ്ധ്യതയുള്ള വസ്തുക്കളായിരുന്നു ഗോഡൗണിൽ ഉണ്ടായിരുന്നത്. പ്ലാസ്റ്റിക്കും പേപ്പറും കാർഡ് ബോർഡുകൾ ഉൾപ്പെടെയുള്ളവകത്തിയമർന്നു. തീപിടുത്തം ഉണ്ടായ സമയം മൂന്ന് തൊഴിലാളികൾ ഗോഡൗണിൽ ഉണ്ടായിരുന്നു.