Kerala

വഞ്ചിയൂരിൽ ട്രാൻസ്ജെൻഡേഴ്‌സ് കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി: വിവാദം

Posted on

വഞ്ചിയൂർ ബൂത്ത് രണ്ടിന് മുന്നിൽ സംഘർഷം. സിപിഐഎം പ്രവർത്തകർ ബിജെപി വനിതാ പ്രവർത്തകരെ അസഭ്യം പറഞ്ഞതായി പരാതി. വോട്ട് ചെയ്യാനെത്തിയ ട്രാൻസ്ജെൻഡേഴ്‌സിനെ തടഞ്ഞു. 250 ലേറെ കള്ളവോട്ട് നടന്നു എന്ന് പരാതി. റീപോളിങ് വേണമെന്ന് ബിജെപി ആവശ്യം.

വഞ്ചിയൂർ വാർഡിൽ കള്ള വോട്ട് നടക്കുന്നുവെന്ന് ബിജെപി ജില്ലാ നേതാവ് കരമന ജയൻ പറഞ്ഞു. രാവിലെ മുതൽ അസ്രൂതിതമായ കള്ള വോട്ട്. ഉദ്യോഗസ്‌ഥൻമാരുടെ പിന്തുണ ലഭിക്കുന്നു. കാരണം CPIM ന്റെ പരാജയ ഭീതി.

വഞ്ചിയൂർ ബൂത്ത്‌ രണ്ടിൽ കള്ള വോട്ട് ഇപ്പോൾ നടന്നു. ബിജെപി പ്രവർത്തകരെ ചലഞ്ച് ചെയ്യാൻ അനുവദിക്കുന്നില്ല. LDF സ്ഥാനാർത്ഥിയുടെ സഹായിയുടെ മകൾ രണ്ടിടത്ത് വോട്ട് ചെയ്തു. അവർക്ക് കുന്നുകുഴിയിലും വോട്ട് ഉണ്ട്.

ഭരണ സംവിധാനം ഒന്നിച്ച് നിൽക്കുന്നു. വഞ്ചിയൂർ വാർഡ് രണ്ടാം ബൂത്തിൽ റീ പോളിംഗ് നടത്തണം. തിരഞ്ഞെടുപ്പ് നടക്കുന്നത് CPM ന്റെ നേതൃത്വത്തിൽ. ബിജെപി ശക്തമായി നേരിടും. വീഡിയോഗ്രാഫി കൃത്യമായി നടക്കുന്നില്ല. ക്യാമറയുടെ ചാർജ് കഴിഞ്ഞു എന്നാണ് പറയുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്നും കരമന ജയൻ ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version