Kerala
ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വത്തോട് വി വി പ്രകാശിന്റെ കുടുംബത്തിന് അതൃപ്തി? ഫേസ്ബുക്ക് പോസ്റ്റുമായി മകൾ രംഗത്ത്
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തെന്ന പേരിലേക്കെത്തവെ അതൃപ്തിയുമായി മുൻ ഡിസിസി പ്രസിഡന്റും 2021ലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വി വി പ്രകാശിന്റെ കുടുംബം.
മകൾ നന്ദന പ്രകാശിന്റെ വി വി പ്രകാശിനെക്കുറിച്ചുളള ഫേസ്ബുക്ക് പോസ്റ്റാണ് അതൃപ്തിയെന് സൂചനകൾ നൽകുന്നത്.
‘അച്ഛന്റെ ഓർമ്മകൾക് മരണമില്ല ..! ജീവിച്ചു മരിച്ച അച്ചനെക്കാൾ ശക്തിയുണ്ട് മരിച്ചിട്ടും എന്റെ മനസ്സിൽ ജീവിക്കുന്ന അച്ചന്. ശരീരം വിട്ടുപിരിഞ്ഞെങ്കിലും അച്ഛന്റെ പച്ച പിടിച്ച ഓർമ്മകൾ ഓരോ നിലമ്പൂർക്കാരുടേയും മനസിൽ എരിയുന്നുണ്ട്.
അതൊരിക്കലും കെടാത്ത തീയായി പടർന്നുകൊണ്ടിരിക്കും. ആ ഓർമ്മകൾ മാത്രം മതി എന്റെ അച്ഛന് മരണമില്ലെന്ന് തെളിയിക്കാൻ’ എന്നാണ് നന്ദന പ്രകാശിന്റെ പോസ്റ്റ്.