Kerala

സ്വർണം കട്ടത് ആരപ്പാ, കോൺഗ്രസ് ആണേ അയ്യപ്പാ; പാരഡിയുമായി ശിവൻകുട്ടി

Posted on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ രൂക്ഷവിമർശനവുമായി ഭരണപക്ഷം. മന്ത്രിമാരായ എം ബി രാജേഷ്, വി ശിവന്‍കുട്ടി, വിവിധ എംഎൽഎമാർ എന്നിവരാണ് പ്രതിപക്ഷത്തിനെതിരെ രംഗത്തെത്തിയത്.

എന്ത് അതിക്രമമാണ് പ്രതിപക്ഷം കാണിക്കുന്നതെന്നും കോടതിയിൽ തോറ്റാൽ നിയമസഭയിൽ എന്നതാണോ പ്രതിപക്ഷം ചെയ്യേണ്ടത് എന്ന് എം ബി രാജേഷ് ചോദിച്ചു. മഹാത്മാഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതിന്റെ പേരിൽ മോദിയും പ്രിയങ്ക ഗാന്ധിയും ഒരുമിച്ച് ചായകുടിച്ച് ആഘോഷിച്ചവരാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

രൂക്ഷവിമർശനമാണ് പ്രതിപക്ഷത്തിനെതിരെ എം ബി രാജേഷ് ഉയർത്തിയത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണന്നും മന്ത്രി പറഞ്ഞു. വിഷയ ദാരിദ്ര്യം കാരണം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാൻ കഴിയുന്നില്ല. സ്പീക്കറുടെ മുഖം മറച്ചുകൊണ്ടുള്ള അതിക്രമം ജനങ്ങൾ കാണുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version