Kerala
അന്തസ്സും മാന്യതയുമുണ്ടെങ്കിൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവെച്ചേനെ; അത് രണ്ടുമില്ലെന്നറിയാം: വി ശിവൻകുട്ടി
തിരുവനന്തപുരം: അന്തസ്സും മാന്യതയുമുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. അത് രണ്ടും രാഹുലിന് ഇല്ലെന്നറിയാമെന്നും അദ്ദേഹം പറഞ്ഞു.
ടെലഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് ഗൗരവകരമായ കാര്യങ്ങളാണ് മനസ്സിലാകുന്നത്.
കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴും പരസ്യമായി രാഹുലിനെ പിന്തുണയ്ക്കുകയാണ്.
കേരള ജനതയോടും സ്ത്രീകളോടുമുള്ള വെല്ലുവിളിയാണിത്. പൊതുസമൂഹത്തോടുള്ള കോണ്‍ഗ്രസിന്റെ നിലപാട് ഇതാണോ എന്നത് ചര്‍ച്ചയാകുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു