Kerala

മനസിലുള്ളത് പുറത്ത് വന്നു; വി മുരളീധരനെ വിടാതെ വി ശിവൻകുട്ടി

Posted on

തിരുവനന്തപുരം: ബിജെപി എംഎല്‍എ വി മുരളീധരന്റെ പ്രതികരണത്തിന് മറുപടിയുമായി മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മിഠായി എന്തുകൊണ്ടാണ് കുട്ടികളുടെ കയ്യില്‍ കൊടുക്കാതിരുന്നതെന്ന് വി ശിവന്‍കുട്ടി ചോദിച്ചു.

എന്തുകൊണ്ട് മിഠായി വിതറിയെറിഞ്ഞു. അതിന് കൃത്യമായ മറുപടി പറയട്ടേയെന്നും ഇക്കാര്യം ചോദിക്കുമ്പോള്‍ നിയമസഭ തല്ലിപ്പൊളിച്ച കാര്യമാണ് പറയുന്നതെന്നും വി ശിവന്‍കുട്ടി പറഞ്ഞു. നിയമസഭ തല്ലിപ്പൊളിച്ച വിഷയത്തില്‍ വേണമെങ്കില്‍ മറ്റൊരു ചര്‍ച്ച നടത്താമെന്ന് വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

‘തികച്ചും മനുഷ്യത്വരഹിതമായ കാര്യമാണ് വി മുരളീധരന്‍ ചെയ്തത്. തികച്ചും പ്രതിഷേധാര്‍ഹം. എന്ത് ന്യായം പറഞ്ഞാലും ജാതിവിവേചനമാണ് നടന്നത്. അങ്ങനെ ഒരു സംഭവം കേരളത്തില്‍ ഇതുവരെ നടന്നിട്ടില്ല. മനസിലുള്ളതാണ് പുറത്ത് വന്നത്. അംബേദ്കര്‍ സ്‌കൂളിന്റെ പ്രവര്‍ത്തനത്തില്‍ ഒരു സംഭാവന പോലും വി മുരളീധരന്‍ നല്‍കിയിട്ടില്ല’, ശിവന്‍കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version