Kerala
പറമ്പിലാണ് മാങ്കൂട്ടം വളരുന്നത്; പരിഹസിച്ച് പോസ്റ്റ് പങ്കുവച്ച് മന്ത്രി വി ശിവൻകുട്ടി
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഉയരുന്ന ആരോപണങ്ങളാണ് ഇപ്പോൾ കേരളത്തിലെ ചർച്ചാവിഷയം.
എന്നാൽ വിഷയങ്ങൾ ശെരിയായി ഇതുവരെയും ഷാഫി പറമ്പിൽ എം പി പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ ഇരുവരെയും പരോക്ഷമായി പരിഹസിച്ച് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് മന്ത്രി വി ശിവകുട്ടി. ‘പറമ്പിലാണ് മാങ്കൂട്ടം വളരുന്നതെന്ന്’ മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിനു എം എം മണി കമന്റിട്ടിട്ടുണ്ട്.
അടുത്ത അനുയായിയായ രാഹുലിനെ സംരക്ഷിക്കുന്ന തരത്തിലാണ് ഷാഫി കഴിഞ്ഞ ദിവസം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വിമർശനം. ആരോപണങ്ങളെപ്പറ്റി പറഞ്ഞപ്പോൾ രാഹുലിനെ അധികം പേരെടുത്ത് പറയുക പോലും ചെയ്യാതെ സംരക്ഷിക്കുകയായിരുന്നു ഷാഫി.