Kerala
ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നിൽ വി.ഡി സതീശനെന്ന് സംശയം; മന്ത്രി വാസവൻ
കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. ആരൊക്കെയാണെങ്കിലും വിട്ടുവീഴ്ചയുടെ പ്രശ്നമില്ല. ഒരു തരി പൊന്ന് എടുത്തിട്ടുണ്ടെങ്കിൽ തിരികെവെപ്പിക്കും.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നിൽ പ്രതിപക്ഷ നേതാവിന്റെ ഇടപെടലും സംശയിക്കുന്നു. ഇരുവർക്കും ഒരേ സ്വരമാണെന്നും, ഗൂഢാലോചന സംശയിക്കുന്നുവെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റി എന്തുപറയുന്നു അതുതന്നെ പ്രതിപക്ഷനേതാവും പറയുന്നു. ഇവർ തമ്മിലുള്ള ബന്ധവും അന്വേഷിക്കും. യുഡിഎഫ് കാലത്തും അഴിമതി ഉണ്ടായിട്ടുണ്ട്.
അതുകൂടി ചേർത്ത് അന്വേഷിച്ച് എല്ലാ കാര്യങ്ങളും പുറത്തു വരട്ടെയെന്നും സമഗ്രമായ അന്വേഷണം വേണമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.