Kerala
ശബരിമല സ്വർണകൊള്ള,; പ്രതിപക്ഷത്തിന്റെ രാജി ആവശ്യം തള്ളി വി.എൻ വാസവൻ
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിപക്ഷത്തിന്റെ രാജി ആവശ്യം തള്ളി മന്ത്രി വിഎൻ വാസവൻ. തന്റെ രാജി പ്രതിപക്ഷം മുൻപേ ആവശ്യപ്പെടുന്നതാണ്. കള്ളന്മാരെ എല്ലാം ജയിലിലിടും. സ്വർണം തിരിച്ച് അയ്യപ്പന് കൊടുക്കുമെന്നും വി.എൻ വാസവൻ പറഞ്ഞു.
ശബരിമല അന്വേഷണം നല്ല രീതിയിൽ നടക്കുന്നുണ്ട്. പഴയ ഇടപെടൽ അന്വേഷിക്കണമെന്ന് നമ്മൾ പറഞ്ഞു. അതുകൂടി അന്വേഷണ പരിധിയിൻ വരുമെന്ന സാഹചര്യത്തിലെ വിഷമമാണ് പ്രതിപക്ഷത്തിനെന്നും അദ്ദേഹം പ്രതികരിച്ചു.