Kerala
ഭക്തർ അയ്യപ്പ സംഗമത്തിനൊപ്പം; ദേവസ്വം മന്ത്രി
ആഗോള അയ്യപ്പ സംഗമത്തിനൊപ്പമാണ് ഭക്തരെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ. ആഗോള അയ്യപ്പസംഗമത്തിൽ വിവാദമുണ്ടാക്കിയത് വഴി പ്രതിപക്ഷം ഒറ്റപ്പെട്ടു.
സങ്കുചിതമായ രാഷ്ട്രീയം കണ്ട് തെറ്റായ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചതെന്നും ശബരിമലയോട് ഇത്രയും വിദ്വേഷം വെച്ചുപുലർത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
വാക്കുകളിങ്ങനെ
പ്രതിപക്ഷ പ്രതിഷേധങ്ങളെ കുറിച്ച് ഒന്നും പറയാനില്ല. വിവാദമുണ്ടാക്കി അവരിപ്പോൾ ഒറ്റപ്പെട്ടു. അവരാദ്യം തന്നെ തെറ്റായ ധാരണയിൽ സങ്കുചിതമായ രാഷ്ട്രീയം മുന്നിൽക്കണ്ടു. ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന പരിപാടിയിൽ എന്തിനാണ് രാഷ്ട്രീയം കാണുന്നത്?
പ്രതിപക്ഷത്തെ ക്ഷണിച്ചപ്പോൾ പോലും അവർ മര്യാദ കാണിച്ചില്ല. അവർ രാഷ്ട്രീയം പറഞ്ഞ് നടക്കും. അതുകൊണ്ട് പക്ഷേ അയ്യപ്പസംഗമത്തിനൊന്നും സംഭവിക്കില്ല. അവർ ശരിക്കും സംഗമത്തിൽ പങ്കെടുക്കുകയാണ് വേണ്ടത്.