Kerala

വെളളാപ്പളളി നടേശനെപ്പോലുളളവരെ കരുതിയിരിക്കണം: മുന്നറിയിപ്പുമായി വി എം സുധീരന്‍

Posted on

തിരുവനന്തപുരം: പുതിയ സര്‍ക്കാരിന് മുന്നറിയിപ്പുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍.

വെളളാപ്പളളി നടേശനെപ്പോലുളളവരെ കരുതിയിരിക്കണമെന്നും അധികാരത്തിലെത്തുമ്പോള്‍ സ്ഥാപിത താല്‍പര്യക്കാര്‍ സ്വാധീനിക്കാനും പ്രീതിപ്പെടുത്താനും ശ്രമിക്കുമെന്നുമായിരുന്നു മുന്നറിയിപ്പ്.

വെള്ളാപ്പള്ളിയെപ്പോലുള്ളവര്‍ അധികാരികളെ സ്വാധീനിച്ച് സ്വന്തം കാര്യം നേടാന്‍ ശ്രമിക്കുന്നവരാണ്. അവരുടെ കെണിയില്‍ വീഴരുതെന്നും അത്തരക്കാരെ കരുതലോടെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. വെളളാപ്പളളിയുമായുളള ബന്ധമാണ് പിണറായിക്ക് തിരിച്ചടിയായതെന്നും വി എം സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version