Kerala

വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു

Posted on

കണ്ണൂർ: സിപിഐഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന തലക്കെട്ടിലാണ് പുസ്തകം ഇറങ്ങുന്നത്. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻറെ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്.

പുസ്തക പ്രകാശന ചടങ്ങിൽ ആളുകൾ വരുന്നത് തടയാൻ നീക്കം ഉണ്ടായെന്ന് വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ഉന്നയിച്ച വിഷയങ്ങൾക്ക് മറുപടി ഇല്ല. അതിനാലാണ് അക്രമങ്ങൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിമർശനം ഉന്നയിച്ചപ്പോൾ വ്യക്തിപരമായി അധിക്ഷേപിച്ചു. ഞാൻ മോശക്കാരൻ ആണ് എന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നുവെന്നും അശ്ലീല സന്ദേശങ്ങൾ നവമാധ്യമങ്ങൾ വഴി വരുന്നുണ്ടെന്നും വ്യക്തിപരമായി തേജോവധം ചെയ്യാൻ ശ്രമം നടന്നുവെന്നും വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version