Kerala
സിപിഎമ്മിന്റെ തോൽവിയുടെ ഉത്തരവാദി പാർട്ടി നേതൃത്വം: വി. കുഞ്ഞികൃഷ്ണന്
കണ്ണൂര്‍: തെരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായ പരാജയത്തിന്റെയും പ്രതിസന്ധിയുടെയും പൂര്‍ണ ഉത്തരവാദിത്വം പാര്‍ട്ടി നേതൃത്വത്തിനെന്ന് പയ്യന്നൂരിൽ നിന്ന് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചു ജയിച്ച മുൻ സിപിഎം പ്രവർത്തകൻ വി. കുഞ്ഞികൃഷ്ണന് എംഎൽഎ. സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രക്തസാക്ഷി ഫണ്ട് മോഷ്ടിച്ചാല്‍ പിന്നെ ആരാണ് ഈ പാര്‍ട്ടിക്ക് വോട്ട് ചെയ്യുകയെന്നും അദ്ദേഹം ചോദിച്ചു. സംഘടനാതലത്തില്‍ നേരത്തെ തന്നെ ഈ അഭിപ്രായം പറയുന്ന വലിയ വിഭാഗം ആളുകള്‍ ഉണ്ടായിരുന്നു. പക്ഷേ അഭിപ്രായങ്ങളൊന്നും മാനിക്കാന്‍ പാര്‍ട്ടി നേതൃത്വം തയാറായില്ല.
ആരോപണവുമായി ബന്ധപ്പെട്ട് താന്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ അണികള്‍ ഏറ്റെടുത്തു. അതുകൊണ്ടാണ് ഇങ്ങനെയൊരു സ്ഥിതി ഉണ്ടായത്. പരാജയത്തിന്റെ ഉത്തരവാദിത്വം പൂർണമായും പാർട്ടി നേതൃത്വത്തിന് മാത്രമാണ്. ഇതുവരെ ഒരു ആള്‍ക്കൂട്ട രൂപത്തിലായിരുന്നു തന്റെ കൂടെയുള്ളവരുടെ പ്രവര്‍ത്തനം.