Kerala
പരാതിക്കാരെ ഷാഫി പറമ്പിലും വി.ഡി സതീശനും ഒതുക്കുന്നു; ഗുരുതര ആരോപണവുമായി വി.കെ സനോജ്
ഷാഫി പറമ്പിൽ അറിയാതെ ഒന്നും നടക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്.
ഷാഫിയാണ് സ്പോൺസർ. ഭീഷണിപ്പെടുത്തിയും പണം നൽകിയും പരാതിക്കാരെ ഷാഫിയും വി.ഡി. സതീശനും ഒതുക്കി തീർക്കുന്നു. വി.ഡി. സതീശന്റെയും ഷാഫിയുടെയും മുമ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിരവധി പരാതികൾ കിട്ടിയിരുന്നു. എന്നാൽ ഒന്നും കിട്ടിയില്ലെന്നാണ് ഷാഫിയും സതീശനും പറയുന്നത്.
എഫ്‌ഐആർ കേസില്ലെന്ന വാദം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഡിവൈഎഫ്ഐ പ്രതിഷേധം തുടരുമെന്നും പരാതി പറഞ്ഞ സ്ത്രീകളെ സാമൂഹ്യമാധ്യമങ്ങളിലൂടെ അധിഷേപിക്കുന്നവരെ പ്രവർത്തകരെ അണിനിരത്തി നേരിടുമെന്നും വി.കെ. സനോജ് പ്രതികരിച്ചു.