Kerala
ശ്രീകണ്ഠന്‍റേത് പൊളിറ്റിക്കലി ഇന്‍ കറക്ട് ആയ പ്രസ്താവന, അത് കോൺഗ്രസിനകത്ത് പറ്റില്ല; വി ഡി സതീശന്‍
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ വി കെ ശ്രീകണ്ഠൻ എംപി നടത്തിയത് രാഷ്ട്രീയമായി തെറ്റായ പ്രസ്താവനയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
അദ്ദേഹത്തെ നേരിട്ട് വിളിച്ച് പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും അത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങള്‍ കോൺഗ്രസിനകത്ത് പറ്റില്ല. വിളിച്ചതിന് പിന്നാലെ പ്രസ്താവന ശ്രീകണ്ഠന്‍ എം പി തിരുത്തിയെന്നും സതീശൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും ആരോപണം ഗൗരവമായി അന്വേഷിക്കുമെന്നും സതീശന്‍ ആവർത്തിച്ചു. പരിശോധന ആദ്യഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. നടപടിയുണ്ടാകുമെന്ന് ഞാൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം അദ്ദേഹം രാജിവെച്ചു. രാജിവെച്ചതായാലും വെപ്പിച്ചതായാലും ഫലം ഒന്നാണെന്നും സതീശന്‍ പറഞ്ഞു.