Crime
ഉത്തർപ്രദേശിൽ പിടികിട്ടാപ്പുള്ളി മെഹ്താബിനെ പൊലീസ് വെടിവെച്ച് കൊന്നു
ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ കൊല. പിടികിട്ടാപ്പുള്ളിയായ മെഹ്താബിനെ പോലീസ് വെടിവെച്ച് കൊന്നു. മുസാഫർനഗറിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ 2 പോലീസുകാർക്ക് പരുക്കേറ്റു.
18 കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട മെഹ്താബ്. പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് നേരത്തെ ഒരു ലക്ഷം രൂപ സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഇന്നലെ മുസഫർനഗറിൽ നടത്തിയ പരിശോധനയ്ക്കിടയിലായിരുന്നു മെഹ്താബിനെയും കൂട്ടാളിയെയും പൊലീസ് കണ്ടെത്തിയത്.
പിന്നാലെ പൊലീസിനു നേരെ ഇവർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പൊലീസും തിരിച്ച് വെടിയുതിർക്കുകയായിരുന്നു.