India
ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയം; കുടുങ്ങിയവരില്‍ മലയാളികളും
മേഘവിസ്‌ഫോടനത്തെയും മിന്നല്‍പ്രളയത്തെയും തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ കുടുങ്ങിയവരില്‍ മലയാളികളും. ടൂര്‍ പാക്കേജിന്റെ ഭാഗമായി പോയവരില്‍ 28 മലയാളികള്‍ ഉണ്ട്.
ഇതില്‍ 20 പേര്‍ മുംബൈയില്‍ താമസമാക്കിയ മലയാളികളാണ്. ഇന്നലെ രാവിലെ 8.30 ഓടെയാണ് സംഘം ഹോട്ടലില്‍ നിന്നും ഗംഗോത്രിയിലേക്ക് തിരിച്ചത്. എല്ലാവരുടെയും ഫോണ്‍ സ്വിച്ച് ഓഫ് ആണ്. എന്നാല്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതരാണെന്ന്ഉത്തരാഖണ്ഡില്‍ നിന്നുള്ള മലയാളി ദിനേശ് മയ്യനാട് സ്ഥിരീകരിച്ചു.
ഗോപാലകൃഷ്ണന്‍, ശ്രീരഞ്ജിനി ദേവി, നാരായണന്‍ നായര്‍, ശ്രീദേവി പിള്ള, ശ്രീകല ദേവി, അക്ഷയ് വേണുഗോപാല്‍, വിവേക് വേണുഗോപാല്‍, അനില്‍ മേനോന്‍ എന്നിവരാണ് കേരളത്തില്‍ നിന്നുള്ളവര്‍. എല്ലാവരും ബന്ധുക്കളാണ്.