Kerala

പാലാ അർബൻ കോഓപ്പറേറ്റീവ് ബാങ്കിനെ ഇനി തോമസ് ഉഴുന്നാലിൽ നയിക്കും

Posted on

പാലാ : പാലാ അർബൻ കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായി തോമസ് ഉഴുന്നാലിൽ തിരഞ്ഞഞെടുക്കപ്പെട്ടു.1979 മുതൽ പി. ജെ.ജോസഫ് നയിക്കുന്ന കേരളാ കോൺഗ്രസ്സിൽ അടിയുറച്ചു പ്രവർത്തിച്ചു വരുന്ന ഇദ്ദേഹം കേരള കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ്‌, കോട്ടയം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, എന്നീ സ്ഥാനങ്ങളിൽ പ്രവർത്തി ച്ചിരുന്നു.

നിലവിൽ പാർട്ടി ഉന്നതാധികാര സമിതിയംഗവും, രാമപുരം വൈ.എം.സി.എ പ്രസിഡന്റും, മീനച്ചിൽ താലൂക്ക് വികസന സമതിയംഗവുമാണ്. കഴിഞ്ഞ 23 വർഷമായി പാലാ അർബൻ കോപ്പറേറ്റീവ് ബാങ്ക് ഭരണ സമിതിയംഗ മാണ് തോമസ് ഉഴുന്നാലിൽ.

രാഷ്ട്രീയത്തിന് അതീതമായി വിപുലമായ സ്നേഹിതാ വലയത്തിന്റെ ഉടമയാണ് തോമസ് ഉഴുന്നാലിൽ.എല്ലാ കാലത്തും പി ജെ ജോസേഫിനോടൊപ്പമായിരുന്നു ഇദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് എന്നതാണ് ഉഴുന്നാലി തോമാച്ചനെ വ്യതിരിക്തനാക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version