India

ഉത്തർ പ്രദേശിലെ ബറേലിയിൽ അനധികൃത ആയുധ നിർമ്മാണ ശാല കണ്ടെത്തി. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരുമായടക്കം ഉടമയ്ക്ക് ബന്ധമെന്നാണ് കണ്ടെത്തൽ

Posted on

ഉത്തർ പ്രദേശിലെ ബറേലിയിൽ അനധികൃത ആയുധ നിർമ്മാണ ശാല കണ്ടെത്തി. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരുമായടക്കം ഉടമയ്ക്ക് ബന്ധമെന്നാണ് കണ്ടെത്തൽ. നാടൻ തോക്കുകൾ, തോക്ക് നിർമ്മാണ യന്ത്രങ്ങൾ എന്നിവ പിടിച്ചെടുത്തു.

പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് യുപി പോലീസ്. അനധികൃതമായി ആയുധങ്ങൾ നിർമ്മിച്ച് വിതരണം ചെയ്തതായാണ് കണ്ടെത്തിയിട്ടുള്ളത്. നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. .315 നാടൻ തോക്ക്, പിസ്റ്റൾ, .315 ബോർ റൈഫിൾ, പാതിയോളം പൂർത്തിയായ 12 ബോർ തോക്കുകൾ കണ്ടെത്തിയിട്ടുണ്ട്.

സുഖ്‌രാജ് സിംഗ് അടക്കമുള്ളവരെയാണ് പോലീസ് പിടികൂടിയത്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട രണ്ട് പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. തെഹ്രികേ താലിബാനുമായി ബന്ധമുള്ള ഷെഹ്സാദ് ഭട്ടിയുമായി ബന്ധമുള്ള അജ്മൽ ഗുജ്ജറുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് സുഖ്‌രാജ് സിംഗ് എന്നാണ് പൊലീസ് വിശദമാക്കുന്നത്. ബഹേഡി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ആളൊഴിഞ്ഞെ കെട്ടിടത്തിലായിരുന്നു ആയുധ നിർമ്മാണ ശാല പ്രവർത്തിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version