Kerala
പാലക്കാട് ബിജെപി സ്ഥാനാർഥിയായി ഉണ്ണിമുകുന്ദനെ പരിഗണിക്കാൻ സാധ്യത
പാലക്കാട് ബിജെപിയിൽ സെലിബ്രിറ്റി സ്ഥാനാർഥി?. സ്ഥാനാർത്ഥിയായി ഉണ്ണി മുകുന്ദൻ അടക്കമുള്ള പ്രമുഖരെ പരിഗണിക്കാൻ സാധ്യത. പ്രാഥമിക പരിശോധനയിൽ ഉണ്ണി മുകുന്ദന് വിജയ സാധ്യതയെന്ന് വിലയിരുത്തൽ. കെ സുരേന്ദ്രൻ, പ്രശാന്ത് ശിവൻ, അഡ്വ ഇ കൃഷ്ണദാസ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്. അതേ സമയം, ശോഭ സുരേന്ദ്രന് പാലക്കാട് താൽപര്യമില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.
അതേസമയം പാലക്കാട് ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. പാലക്കാട് കെ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയാകുന്നത് ഏറെ സന്തോഷമാണ്. ബിജെപി ശക്തി തെളിയിക്കാനാകുമോ എന്ന് സുരേന്ദ്രൻ കാണിക്കട്ടെ. സുരേന്ദ്രൻ മത്സരിച്ചാൽ ബിജെപി പാലക്കാട് മൂന്നാം സ്ഥാനത്തെത്തുമെന്നും സന്ദീപ് വാര്യർ പറഞ്ഞു.