Kerala

സൈബർ പോരാളികളല്ല യുഡിഎഫിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്; ബെന്നി ബെഹ്നാൻ

Posted on

തിരുവനന്തപുരം: ജനം യുഡിഎഫിന് നൽകാനിരിക്കുന്ന അംഗീകാരത്തിന്റെ ശോഭ കെടുത്തരുതെന്ന് കോൺഗ്രസ് നേതാവ് ബെന്നി ബെഹ്നാൻ.

ജനവിധി അറിയും മുമ്പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ ഉയരുന്ന വാദങ്ങൾക്ക് പിന്നാലെയായിരുന്നു ഇത്. ചർച്ച എല്ലായിടത്തും കൊഴുക്കുകയാണ്. സോഷ്യൽ മീഡിയയിലുള്ളവരോ സൈബർ പോരാളികളോ അല്ല യുഡിഎഫിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്നും ബെന്നി പറഞ്ഞു.

പറയേണ്ടതെല്ലാം ഹൈക്കമാന്റിനെ കത്ത് മുഖാന്തരം അറിയിച്ചു. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചയ്ക്ക് ഇല്ല . മുതിർന്ന നേതാക്കൾ അവസരം വരുമ്പോഴാണ് ആ കാര്യം പറയേണ്ടത്.

ജനം യുഡിഎഫിന് നൽകാനിരിക്കുന്ന അംഗീകാരത്തിന്റെ ശോഭ കെടുത്തരുതെന്നും അത്തരം പ്രവൃത്തികൾ പാടില്ലെന്നും ബെന്നി ബഹ്നാൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version