Kerala

യുഡിഎഫ് സർക്കാർ ബജറ്റ് അവതരിപ്പിക്കും; അതാവും ഇവിടെ നടപ്പിലാക്കുക: വി ഡി സതീശൻ

Posted on

തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് ജനം വിശ്വസിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പൂച്ച പെറ്റുകിടക്കുന്ന ഖജനാവും വെച്ചാണ് സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചത്. രാഷ്ട്രീയം കലര്‍ത്തി ബജറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തി. പത്തുവര്‍ഷം ചെയ്യാത്ത കാര്യങ്ങളില്‍ മാറ്റം ഉണ്ടാകുമെന്ന അവകാശവാദമാണ് നടത്തുന്നത്. ബജറ്റിനെ പൊളിറ്റിക്കല്‍ ഡോക്യുമെന്റ് ആക്കി മാറ്റി. തെരഞ്ഞെടുപ്പിന് മുന്‍പേ ആളുകളെ കബളിപ്പിക്കാനുള്ള നീക്കമാണിതെന്നും വി ഡി സതീശൻ പറഞ്ഞു.

കേരളത്തിലെ സാമ്പത്തികരംഗം പരിതാപകരമാണ്. അഞ്ച് മാസമായി ട്രഷറി നിയന്ത്രണം നിലനില്‍ക്കുന്നു. സാമൂഹ്യ ക്ഷേമപെന്‍ഷന്‍ 2,500 ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചു. നാലര കൊല്ലം പെൻഷൻ വർധിപ്പിക്കാതെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പെന്‍ഷന്‍ വർധന. രാജ്യത്ത് ഏറ്റവും വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം. അധികാരത്തില്‍ തിരിച്ചു വരില്ലെന്ന് എല്‍ഡിഎഫിന് നന്നായി അറിയാം. അടുത്ത സര്‍ക്കാരാണ് ശമ്പളപരിഷ്‌കരണ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കേണ്ടത്. എല്ലാം അടുത്ത സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version