Kerala

യുഡിഎഫിന്റെ വിജയത്തിൽ ആഹ്ളാദിക്കുന്നത്  സംഘപരിവാർ:കേരളത്തെ ഒരു ഗുജറാത്തായി മാറാതെ കാത്തതും ഇടതുപക്ഷമാണെന്ന് പി ജയരാജൻ

Posted on

പാലാ:കേരളത്തിൽ യുഡിഎഫിനുണ്ടായ വിജയത്തിൽ ആഹ്ളാദിക്കുന്നത് സംഘപരിവാർ ശക്തികളാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി ജയരാജൻ പറഞ്ഞു. കോൺഗ്രസിന്റെ വിജയം സൂക്ഷ്മമായി പരിശോധിച്ചാൽ അതിനു പിന്നിൽ വർഗീയശക്തികളുടെ സ്വാധീനം കാണാം. വർഗീയത ഏത് സമുദായ നേതാക്കൾ പറഞ്ഞാലും ശക്തിയായി എതിർക്കണം. സിപിഐ എം കോട്ടയം ജില്ലാ വിപുലീകൃത കമ്മിറ്റിയോഗത്തിന്റെ സമാപന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിജിയെ കോൺഗ്രസുകാർ മറന്നു. അവർ ഇന്ന് ഗാന്ധിജിയെ വധിച്ച വർഗീയരാഷ്ട്രീയത്തിന് ഇവിടെ പരവതാനി വിരിക്കുന്നു. ആർഎസ്എസ് ആചാര്യനായ ഗോൾവാൾക്കറുടെ ചിത്രത്തിനു മുമ്പിൽ കുനിഞ്ഞുനിന്നു വിളക്കു കൊളുത്തുന്ന വി ഡി സതീശനെ കേരളം കണ്ടതാണ്. മുസ്ലിം പ്രീണനം കാരണം ഗാന്ധിജിയെ വധിച്ചു എന്നാണ് ആർഎസ്എസുകാർ പറയുന്നത്. എന്നാൽ അയിത്തോച്ചാടനത്തിനു വേണ്ടിയുള്ള ഗാന്ധിജിയുടെ പ്രവർത്തനങ്ങളാണ് സനാതനികളെ പ്രകോപിപ്പിച്ചത്.

1940കൾ മുതൽ ആർഎസ്എസ് കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇവിടെ അവർ വളർന്നില്ല. കാരണം നവോത്ഥാന നായകർ കേരള സമൂഹത്തെ പരുവപ്പെടുത്തിയിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണായി ഇവിടം മാറിയില്ല. ഇന്ന് ശ്രീനാരായണ ഗുരുവിനെ കൈയ്യടക്കാനും സനാതന ഹിന്ദുസന്യാസിയാക്കാനും ആർഎസ്എസ് ശ്രമിക്കുന്നുണ്ട്.

മതനിരപേക്ഷതയുടെ തിരുത്തായി കേരളം നിലനിൽക്കുന്നത് വർഗപ്രസ്ഥാനങ്ങളിലൂടെയാണ്. ആ വർഗപ്രസ്ഥാനങ്ങൾ തുടങ്ങിയത് ഇടതുപക്ഷമാണ്. കേരളത്തെ ഒരു ഗുജറാത്തായി മാറാതെ കാത്തതും ഇടതുപക്ഷമാണെന്ന് പി ജയരാജൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version