Kerala
കോട്ടാങ്ങല്‍ പഞ്ചായത്ത് ഭരണം യുഡിഎഫിന്
പത്തനംതിട്ട: പത്തനംതിട്ട കോട്ടാങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ കെ വി ശ്രീദേവി തെരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിനും ബിജെപിക്കും അഞ്ച് അംഗങ്ങള്‍ ഉണ്ടായിരുന്നു.
തുടര്‍ന്നാണ് നറുക്കെടുപ്പിലേക്ക് പോയത്. നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ശ്രീദേവി തന്നെയായിരുന്നു വിജയിച്ചത്. എന്നാല്‍ എസ്ഡിപിഐ വോട്ട് ചെയ്തതിന്റെ പേരില്‍ സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് തന്നെ രാജിവെക്കുകയായിരുന്നു.