Kerala
ജനങ്ങള്‍ യുഡിഎഫിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നു; പ്രതിപക്ഷ നേതാവ്
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഐതിഹാസികമായ തിരിച്ചുവരവ് ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
ജനങ്ങള്‍ യുഡിഎഫിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല തെരഞ്ഞെടുപ്പ് വിഷയമാകും. എസ്‌ഐടിക്ക് മേലെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായി.
യുഡിഎഫ് നേരത്തെ തുടങ്ങിയ മുന്നൊരുക്കവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. സര്‍ക്കാര്‍ വിരുദ്ധവികാരം ശക്തമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.