Kerala

മലപ്പുറം ജില്ല വിഭജനത്തെ പിന്തുണച്ച് യുഡിഎഫ്; മുഖ്യമന്ത്രിയെ കാണും

Posted on

കോഴിക്കോട്: മലപ്പുറം ജില്ല വിഭജിക്കണമെന്ന ദീർഘകാല ആവശ്യത്തിന് ആദ്യമായി ഔദ്യോഗിക പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ്.

ഇതോടെ കോൺഗ്രസും മുസ്ലിം ലീഗും ഇതുവരെ ഔദ്യോഗികമായി ഏറ്റെടുക്കാതിരുന്ന വിഷയത്തിൽ നിർണായക രാഷ്ട്രീയ നീക്കമാണ് ഉണ്ടായിരിക്കുന്നത്.

മലപ്പുറം യുഡിഎഫ് ജില്ലാ ചെയർമാൻ കെ.പി. അബ്ദുൽ മജീദ്, ജില്ല വിഭജന വിഷയം അടുത്തിടെ ചേർന്ന യുഡിഎഫ് ജില്ലാ യോഗത്തിൽ ചർച്ച ചെയ്തതായി അറിയിച്ചു.

ആവശ്യം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി മുഖ്യ മന്ത്രി വി.ഡി. സതീശനെയും ബന്ധപ്പെട്ട മന്ത്രിമാരെയും സമീപിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version